എല്ലാ മേഖലയിലും വികസന കുതിപ്പാണ് പിണറായി ഭരണം: സുഭാഷിണി അലി
മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് പിണറായി ഭരണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. എല്‍.ഡി.എഫ് തവിഞ്ഞാല്‍ ലോക്കല്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തിയതും പിണറായിയെന്ന് സുഭാഷിണി അലി.എ.പി. കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു. എല്‍.ഡി.എഫ് നേതാക്കളായ പി.വി. സഹദേവന്‍, എ.എന്‍.പ്രഭാകരന്‍, ഇ.ജെ.ബാബു, അനിഷ സുരേന്ദ്രന്‍, കെ.ഷബിത തുടങ്ങിയവര്‍ സംസാരിച്ചു.