മെഡിക്കല്‍ കോളേജ് രേഖകളില്‍ ജില്ലാശുപത്രിയെന്ന് :കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചു
വയനാട് മെഡിക്കല്‍ കോളേജില്‍ ഒപി ചീട്ട് അടക്കമുള്ള രേഖകളില്‍ ജില്ലാശുപത്രിയെന്ന് രേഖപ്പെടുത്തിയ നടപടി വഞ്ചനാപരമാണെന്നാരോപിച്ച് യുത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.ഡി സി സി ജനറല്‍ സെക്രട്ടറി എ എം നിഷാന്ത് ഉദ്ഘാടനം ചെയ്തു.