എഡിജിപിയും നിരീക്ഷകനും ജില്ലയിലെത്തി
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തു ന്നതിനും, മാവോയിസ്റ്റ് ഭീഷണിയുള്ള ബുത്തുകള്‍ സന്ദര്‍ശിക്കാനു മായി മാവോയിസ്റ്റ് വിരുദ്ധ സേനയുടെ ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ ,തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ദീപക് മിശ്ര എന്നിവര്‍ മാനന്തവാടിയിലെത്തി. ഹെലിക്കോപ്റ്ററില്‍ മാനന്തവാടി ഗവ ഹൈസ്്ക്കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയ സംഘത്തെ ജില്ലാ പോലീസ് ചീഫ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.ഫോറസ്റ്റ് ഐ ബി യിലെ അവലോകന യോഗത്തിന് ശേഷം പ്രശ്‌ന ബാധിത ബുത്തുകള്‍ സന്ദര്‍ശിക്കും.