കഞ്ചാവ് വില്‍പ്പനക്കാരനെ പിടികൂടി
മാനന്തവാടി ടൗണിലും പരിസരപ്രദേശങ്ങളിലും യുവാക്കള്‍ അടക്കമുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന കര്‍ണാടക കുട്ട സ്വദേശിയായ സിങ്കോണ വീട്ടില്‍ മുരുകന്‍.സി. (57)നെ മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.ഇയാളില്‍ നിന്നും 500 ഗ്രാം കഞ്ചാവ് കണ്ടെത്തി.പ്രിവന്റീവ് ഓഫീസര്‍ കെ.പി ലത്തീഫ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനൂപ്.കെ.എസ്, ഷിന്റോ സെബാസ്റ്റ്യന്‍,ഹാഷിം.കെ,തുടങ്ങിയവര്‍ പങ്കെടുത്തു.