യുവാവും, യുവതിയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
എടവക പഞ്ചായത്തിലെ എള്ളുമന്ദം താഴെമിറ്റം കോളനിയില്‍ യുവാവിനേയും, യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.താഴെ മിറ്റം കോളനിയിലെ പരേതനായ ബാബു മീനാക്ഷി ദമ്പതികളുടെ മകന്‍ വിനീഷ് (27),മക്കിയാട് പെരിഞ്ചേരിമല ലയന(17)എന്നിവരെയാണ് ഷെഡിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത.്വിനീഷിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വിനീഷിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളമുണ്ട ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ലയന. ചൊവ്വാഴ്ച്ചയാണ് വിദ്യാര്‍ത്ഥിനി കൂട്ടുകാരിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്.വിനീഷിന്റെ വീട്ടില്‍ രണ്ട് ദിവസമായി ആരും ഇല്ലായിരുന്നൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു.അമ്മ സഹോദരിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു.വെള്ളമുണ്ട പോലീസും ,മാനന്തവാടി പോലീസും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.