അമ്പലവയലില്‍ എ.ടി.എമ്മുകളില്‍ പണമില്ല

0

അമ്പലവയലിലെ എ.ടി.എമ്മുകളില്‍ ഒരാഴ്ചയായി പണമില്ല.ഇതോടെ പണ ഇടപാടിനായി നട്ടം തിരിയുകയാണ് വിനോദ സഞ്ചാരികളും നാട്ടുകാരും. കോവിഡ് കാലത്ത് ബാങ്കിന് മുന്നില്‍ വരിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ ബുദ്ധിമുട്ടുന്നവരിലേറെയും പ്രായമുള്ളവരാണ്. അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള എടിഎമ്മുകള്‍ കയറി ഇറങ്ങി മടുത്തെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രായമായവര്‍ പെന്‍ഷന്‍ തുക പോലും കൈപ്പറ്റാന്‍ ബുദ്ധിമുട്ടുകയാണ്.എത്രയുംവേഗം എ.ടി.എമ്മുകള്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!