ഫുട്‌ബോള്‍ മേള സമാപിച്ചു

0

എ.ഐ.വൈ.എഫിന്റെയും നവയുഗം തൃശ്ശിലേരിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച 10,001 രൂപ പ്രൈസ് മണിക്കും മുന്‍ എംഎല്‍എ സഖാവ് കെ.കെ അണ്ണന്‍ സ്മാരക ഫുട്‌ബോള്‍ മേള സമാപിച്ചു.വാക്ക് തൃശ്ശിലേരി ഒന്നാം സ്ഥാനവും സോക്കര്‍ സ്റ്റാര്‍ വള്ളിയൂര്‍ക്കാവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഫെബ്രുവരി 26, 27, 28 തീയതികളില്‍ തൃശ്ശിലേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ നാല്‍പതോളം ടീമുകള്‍ പങ്കെടുത്തു.സമാപന സമ്മേളനം ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബിന്ദു ടീച്ചര്‍ നിര്‍വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പര്‍  ജയ അധ്യക്ഷയായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!