72-ാം റിപ്പബ്ലിക്ക് ദിനാഘോഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചു

0

വിവിധ ബൂത്ത് കമ്മിറ്റി കളുടെ നേത്യത്വത്തില്‍ ചുണ്ടേല്‍ ടൗണില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ദേശീയ പതാക ഉയര്‍ത്തി. പി റ്റി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന നടന്ന ചടങ്ങില്‍ വൈത്തിരി പഞ്ചായത്ത് 14 ആം വാര്‍ഡ് മെമ്പര്‍ വല്‍സല സദാനന്തന്‍ പതാക ഉയര്‍ത്തി. പഞ്ചായത്ത് നിരീഷകരായ പുതുശേരി ആന്റണി, റ്റി ജെ പൗലോസ്, പി ഡി മൈക്കിള്‍, ബൂത്ത് വാര്‍ഡ് പ്രതിനിധികളായ ഉണ്ണികൃഷ്ണന്‍, അനന്തന്‍, നിര്‍മ്മല, നിജില്‍, മനു ആന്റണി, വി പി ജോര്‍ജ്, എഡ്വിന്‍ അലക്‌സ്, വര്‍ഗീസ് ലൂയിസ്, ജയരാജ്, വിവിധ മേഖലകളില്‍ നിന്നുള്ള എം മുജീബ്,അസ്സിസ്, വില്‍മ, ദീപ മരിയദാസ്, എന്നിവര്‍ പങ്കെടുത്തു

 

നവോദയ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ 72 -ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തുകയും റിപ്പബ്ലിക് സന്ദേശം നല്‍കുകയും ചെയ്തു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പി.ഇസ്മായില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ പി.സി മജീദ്, കെ.പി പ്രകാശന്‍, പി.ടി അഷ്‌റഫ്, കെ.കെ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

റിപ്പബ്ലിക് ദിനത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ കട്ടയാട് അംഗണ്‍വാടിയില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ നിഷ സാബു പതാക ഉയര്‍ത്തി. എം രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി. ടി.എല്‍ സാബു, ബാബു കട്ടയാട് എന്നിവര്‍ സംസാരിച്ചു.

 

എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബത്തേരി ദൊട്ടപ്പന്‍കുളം അംഗന്‍വാടിയില്‍ നഗരസഭ ചെയര്‍മാര്‍ റ്റി കെ രമേശ് ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. ചടങ്ങില്‍ അരവിന്ദന്‍ മാഷ്, എ പി പ്രസാദ് കുമാര്‍, റ്റി വി രാജന്‍, സ്മിത തുടങ്ങിയവര്‍ സംബന്ധിച്ചു.

 

കല്ലോടി സെന്റ് ജോസഫ് യുപി സ്‌കൂളില്‍ റിപ്പബ്ലിക്ക് ദിനാചരണം നടത്തി. ഹെഡ്മാസ്റ്റര്‍ സജി ജോണ്‍ പതാക ഉയര്‍ത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ വി ബിജോള്‍ സന്ദേശം നല്‍കി.പി റ്റി എ പ്രസിഡന്റ് സന്തോഷ് ഒഴുകയില്‍ അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിറ ഷിഹാബ് മുഖ്യ പ്രഭാഷണം നടത്തി

Leave A Reply

Your email address will not be published.

error: Content is protected !!