കല്‍പ്പറ്റ ട്രാഫിക് എസ്.ഐ വിജയന്‍ നിര്യാതനായി.

0

കല്‍പ്പറ്റ ട്രാഫിക് യൂണിറ്റിലെ സബ് ഇന്‍സ്പക്ടറായ തൃക്കെപ്പറ്റ കല്ലുപുര വിജയന്‍( 52) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗബാധയും ,മഞ്ഞപ്പിത്തവുമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.ഭാര്യ: വിമല. മക്കള്‍:ബിജിത്ത്, അപര്‍ണ്ണ

Leave A Reply

Your email address will not be published.

error: Content is protected !!