മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സംസ്ഥാന ഫെഡറേഷന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്വകാര്യ ബസ്സുകളും, സെപ്തംബര്‍ മൂന്നിന് തിങ്കളാഴ്ച ധനസമാഹരണത്തിനായി കാരുണ്യ യാത്ര നടത്താന്‍ കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ പ്രൈവറ്റ് ബസ്സുടമകളുടെയും, ജീവനക്കാരുടെയും തിങ്കളാഴ്ചയിലെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് വയനാട് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസി. പി.കെ ഹരിദാസ്, പി.കെ രാജശേഖരന്‍, പി.പി സജി, വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.