മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും നടത്തി
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊണ്ടര്‍നാട് പഞ്ചായത്തിലെ തേറ്റമല നാല്‍പ്പറ്റ ഭാഗത്ത് തൊണ്ടര്‍നാട് പി.എച്ച്.സി യുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും നടത്തി. വെള്ളപ്പൊക്കത്തിന് ശേഷം എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച ലഘുലേഖ വിതരണവും നടത്തി. ആരോഗ്യ പ്രവര്‍ത്തകരായ വി.പി. ഉണ്ണികൃഷ്ണന്‍, എന്‍.കെ. ഷാജി, സാജിത, ടിന്റോ മോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.