മൂന്ന് ഗര്‍ഭിണികളും നാലോളം ചെറിയ കുട്ടികളും സെന്ററിലുണ്ട്.ഇവര്‍ക്ക് പോലും കൃത്യമായോ ഭക്ഷ്യയോഗ്യമായതോ ആയ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.ഭക്ഷണത്തിന്റെ ചുമതല സ്വകാര്യ വ്യക്തിയെയയാണ് എടവക പഞ്ചായത്ത്് ഏല്‍പ്പിച്ചിരിക്കുന്നത്.എന്നാല്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഭക്ഷണമല്ല ഇവിടെ രോഗികള്‍ക്ക് നല്‍കുന്നതെന്നാണ് ആരോപണം ഉയരുന്നത്.കേന്ദ്രത്തിലെ രോഗികള്‍ ഒപ്പിട്ട പരാതി ആരോഗ്യവകുപ്പധികൃതര്‍ക്ക് കൈമാറി.ഭക്ഷണം ബഹിഷ്‌കരിച്ചതോടെ അന്വേഷണത്തിനെത്തിയ ആരോഗ്യ വകുപ്പധികൃതര്‍ രോഗികളുമായി സംസാരിച്ച ശേഷം വസ്തുതകള്‍ ബോധ്യപ്പെട്ടതോടെ തുടര്‍ന്ന് നല്ല ഭക്ഷണം നല്‍കാമെന്നുറപ്പ് നല്‍കുകയായിരുന്നു.എന്നാല്‍ രാത്രിയിലും പഴകിയ കഞ്ഞി നല്‍കിയതായി ആരോപണമുണ്ട്.വിഷയം ശ്രദ്ധയില്‍പെട്ടതായും ആവശ്യമെങ്കില്‍ കരാറുകാരനെ മാറ്റി രോഗികള്‍ക്ക് നല്ല ഭക്ഷണം നല്‍കാനാവശ്യമായ നടപടികളെടുക്കുമെന്നും പഞ്ചായത്തധികൃതര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.