ഉരുള്‍പ്പൊട്ടലിനു സമാനമായ മണ്ണിടിച്ചില്‍. ഗതാഗതം പുനസ്ഥാപിച്ചു.

0

ഇന്ന് രാവിലെ 9 മണിയോടെയാണ് തലപ്പുഴ വയനാട് എഞ്ചിനീയറിംഗ്് കോളേജില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായത് കോളേജിലെ ബോയിസ് ഹോസ്റ്റലിന് മുന്‍പിലെ ഗ്രൗണ്ടാണ് ഇടിഞ്ഞ് നിരങ്ങിയത്. മണ്ണ് ഒലിച്ച് മാനന്തവാടി തലശ്ശേരി റോഡില്‍ പൂര്‍ണ്ണമായും ഗതാഗതം സ്തംഭിച്ചിരുന്നു രാവിലെ 9 മണിക്ക് തുടങ്ങിയ ഗതാഗത തടസം വൈകീട്ട് 3 മണിയോടെയാണ് പുനസ്ഥാപിച്ചത്. ഗതാഗതം സ്തംഭിച്ചതോടെ ചരക്ക് വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ കുടുങ്ങുകയും ചെയ്തു. കര്‍ണ്ണാടകയില്‍ നിന്നടക്കമുള്ള കണ്ണൂര്‍ – തലശ്ശേരി ഭാഗത്തേക്കുള്ള യാത്രകാര്‍ മണിക്കൂറുകളോളം കാത്ത് നില്‍കേണ്ടി വന്നു. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് സമീപത്തെ പതിനഞ്ചോളം വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. ചെളിയും മണ്ണും സമീപത്തെ വീടുകളിലേക്ക് ഇരച്ച് കയറുകയും ചെയ്തു സമീപത്തെ ഭീഷണിയായ മരവും മുറിച്ച് മാറ്റിയ ശേഷമാണ് ഇത് വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് എഞ്ചിനീയറിംഗ് കോളേജ് ഇനി ഓണാവധിക്ക് ശേഷം മാത്രമെ തുറക്കുകയുള്ളു.

Leave A Reply

Your email address will not be published.

error: Content is protected !!