ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി

0

പേമാരിയില്‍ കബനി നദി കരകവിഞ്ഞൊഴുകി ദുരിതം വിതച്ച പുല്‍പ്പള്ളി മേഖലയിലെ പെരിക്കല്ലുര്‍, തേന്മാവിന്‍കടവ് പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശനം നടത്തി. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. എത്രയും വേഗം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പുല്‍പ്പളളി വിജയ എല്‍പി സ്‌കുള്‍, ചേകാടി ഗവ.എല്‍പി സ്‌കുള്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!