അഞ്ച് പത്രികകള്‍ ലഭിച്ചു

0

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ജില്ലയില്‍ ലഭിച്ചത് അഞ്ച് നാമനിര്‍ദേശ പത്രികകള്‍.വെള്ളമുണ്ട – 4 , മീനങ്ങാടി -1 എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം നടന്നത്.ആദ്യദിവസം ജില്ലയില്‍ നാമനിര്‍ദേശ പത്രികകള്‍ ഒന്നും ലഭിച്ചിരുന്നില്ല.നവംബര്‍ 19 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ വരണാധികാരിക്കോ സഹ വരണാധികാരിക്കോ പത്രികകള്‍ സമര്‍പ്പിക്കാം. നവംബര്‍ 20ന് റിട്ടേണിങ് ഓഫീസര്‍മാരുടെ ഓഫീസില്‍ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!