വയനാട് പേര്യ വാഹനാപകടത്തിൽ മരിച്ച യുവാവിൻ്റെ സംസ്കാരം ഇന്ന്
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കണ്ണൂര്‍ എടക്കാട് സ്വദേശി മുഹസിര്‍ (26) ആണ് മരിച്ചത്. മാനന്തവാടി-തലശ്ശേരി റോഡിലെ പേര്യ പീക്കിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. കണ്ണൂരിലേക്ക് പോകുകയായിരുന്ന ബൈക്കും മാനന്തവാടി യിലേക്ക് വരുകയായിരുന്ന ചരക്കുലോറി യുമാണ് കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ മാനന്തവാടി വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധചികിത്സയ്ക്കായി കല്പറ്റ സ്വകാര്യ ആശുപത്രി യിലേക്കുള്ള വഴിമധ്യേയാണ് മരണം. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ഉമ്മലില്‍ മുഹമ്മദലിയുടെയും സീനത്തിന്റെയും മകനാണ്. സഹോദരങ്ങള്‍: മുബാസ്, മുഹ്‌സിന. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ മുഴപ്പിലങ്ങാട് എത്തിക്കും. തുടര്‍ന്ന് എടക്കാട് മണപ്പുറം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും