അറിയില്ല:പറയില്ല:കടുവകളുടെ കണക്കില്ലെന്ന് വനംവകുപ്പ്

0

കടുവകള്‍ കൂട്ടത്തോടെ കാടിറങ്ങുമ്പോഴും കയ്യില്‍ കടുവകളുടെ കണക്കില്ലെന്ന വിചിത്രവാദവുമായി വനംവകുപ്പ്. വിവരാവകാശ പ്രകാരം ചെതലയം സ്വദേശി കുഞ്ഞുമുഹമ്മദ് എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ട ചോദ്യത്തിനാണ് കണക്കില്ലെന്ന മറുപടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ള വയനാട്ടിലാണ് വനംവകുപ്പിന്റെ ഈ ഒളിച്ചുകളി.

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കടുവകള്‍ അധിവസിക്കുന്ന വയനാട് വന്യജീവിസങ്കേതത്തിലാണെന്ന്് വനംവകുപ്പ് തന്നെ ഉറപ്പിച്ചു പറയുമ്പോളാണ് ഇതിന്റെ കണക്കുകള്‍ കയ്യിലില്ലെന്ന വിചിത്രവാദവുമായി വനംവകുപ്പ്് രംഗത്തെത്തിയിരിക്കുന്നത്. വയനാട് വന്യജീവി സങ്കേത്തതിലെ കുറിച്യാട്, മുത്തങ്ങ, തോല്‍പ്പെട്ടി എന്നീ റെയിഞ്ചുകളില്‍ 2005മുതല്‍ 2019 വരെയുള്ള കാലയളവില്‍ എത്ര കടുവകള്‍, പുള്ളിപ്പുലി, കരടി എന്നിവയുണ്ടെന്നാണ് ചോദ്യം. ഈ ചോദ്യത്തിന് ഇക്കാലയളവില്‍ പുള്ളിപ്പുലിയുടെയും കരടിയുടെയും സെന്‍സസ് നടത്തിയിട്ടില്ലെന്നും, 2014, 2018 വര്‍ഷങ്ങളില്‍ കടുവയുടെ സെന്‍സസ് നാഷ്ണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി നടത്തിയെന്നും എന്നാല്‍ റെയിഞ്ചുതിരിച്ചുളള കണക്ക്് ലഭ്യമല്ലെന്നുമാണ് വിവരാവകാശ മറുപടിയില്‍ പറയുന്നത്. ഇത്തരം മറുപടി ജനങ്ങളെ കബളിപ്പിക്കാണെനാണ് കുഞ്ഞുമുഹമ്മദ് ആരോപിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!