ഇതുവഴിപോകാം സെക്യൂലര്‍ സ്ട്രീറ്റിലേക്ക്

0

മതനിരപേക്ഷത സന്ദേശങ്ങള്‍ സമൂഹത്തിനായി പങ്കുവെച്ച് നൂല്‍പ്പുഴയിലെ നായ്ക്കെട്ടി – മാതമംഗലം റോഡിലെ സെക്യുലര്‍ സ്ട്രീറ്റ്. മതനിരപേക്ഷത എന്ത്, ഭരണഘടന മൂല്യങ്ങള്‍ എന്തിന് എന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡുകളാണ് ഈ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഇരുഭാഗത്തും കാണാന്‍ സാധിക്കുക. നൂല്‍പ്പുഴ പഞ്ചയാത്ത് ഓണ്‍ഫണ്ടില്‍ നിന്നും പതിനായിരം രൂപ ചെലവഴിച്ച് ഏഴ് ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് സെക്യുലര്‍ സ്ട്രീറ്റ് ഒരുക്കിയിരിക്കുന്നത്.

ബി പ്രൗഡ്, ബി എ സെക്യുലര്‍, സെക്യുലര്‍ സ്ട്രീറ്റിലേക്ക് സ്വാഗതം എന്നെഴുതിയ ബോര്‍ഡാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടി- മാതമംഗലം റോഡിലേക്കിറങ്ങുന്ന യാത്രക്കാരെ വരവേല്‍ക്കുക. തുടര്‍ന്നങ്ങോട്ട് യാത്രതുടരുമ്പോള്‍ 500 മീറ്റര്‍ ദൂരംവരെ റോഡിനുവശവും മതനിരപേക്ഷതയും ഭരണഘടന മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ബോര്‍ഡുകള്‍ കാണാന്‍ സാധിക്കും. ഇതര മതങ്ങളോടുള്ള സഹിഷ്ണുത നമ്മുടെ മതത്തേകുറിച്ചുള്ള വിജ്ഞാനത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.

മതേതരത്വം ഏത് മതങ്ങളുടെയും വലിയ മഹത്തായ ആദര്‍ശമാണ് തുടങ്ങിയ സന്ദേശങ്ങളും, അടുത്തിടെ അന്തരിച്ച മഹാകവി അക്കിത്തിത്തിന്റെ ഒരു കണ്ണീര്‍കണം ഞാന്‍ മറ്റുള്ളവര്‍ക്കായി പൊഴിക്കവേ ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം എന്ന വരികളടക്കം, കവികളുടെയും നവോത്ഥാന നായകന്മാരുടെയും സാഹത്യകാരന്മാരുടെ വാചകങ്ങളും വരികളും അടങ്ങിയ ഏഴു ബോര്‍ഡുകളാണ് സെക്യുലര്‍ സ്ട്രീറ്റ് എന്ന പേരിട്ട പാതക്ക് ഇരുവശവും സ്ഥാപിച്ചിരിക്കുന്നത്.

എന്താണ് മതനിരപേക്ഷത, എന്താണ് ഭരണഘടന മൂല്യങ്ങള്‍ എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിന്നായണ് ഇത്തരമൊരു ശ്രമമെന്ന് നൂല്‍പ്പൂഴ പഞ്ചായത്ത് പ്രസിഡണ്ട് കെ. ശോഭന്‍കുമാര്‍ പറഞ്ഞു. നൂല്‍പ്പുഴ പഞ്ചായത്ത് പതിനായിരം രൂപം ഓണ്‍ഫണ്ടില്‍ നിന്നും വകയിരു ത്തിയാണ് സെക്യുലര്‍ സ്ട്രീറ്റിന്റെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!