കോണ്‍ഗ്രസ്സ് കേഡര്‍ ടീം സംഗമം നടത്തി.

0

അടുക്കും, ചിട്ടയുമായ പ്രവര്‍ത്തനം വഴി ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയേയും, പ്രവര്‍ത്തകരേയും സജ്ജമാക്കുന്നതിന്റെ ഭാഗമായി പയ്യംമ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃതല കേഡര്‍ ടീം സംഗമം നടത്തി. ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പയ്യംമ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സണ്ണി ജോസ് ചാലില്‍ അദ്ധ്യക്ഷത വഹിച്ചു. റോസക്കുട്ടി ടീച്ചര്‍, പി.കെ. ജയലക്ഷ്മി, കെ.എല്‍. പൗലോസ്, കെ.കെ.അബ്രഹാം, എം.ജി.ബിജു, പി.വി. ജോര്‍ജ്ജ്, കമ്മന മോഹനന്‍, പി.എം.ബെന്നി, അഡ്വ. എം. വേണുഗോപാല്‍, മാര്‍ഗ്രരറ്റ് തോമസ്, അഡ്വ. എന്‍.കെ.വര്‍ഗ്ഗീസ്, എക്കണ്ടി മൊയ്തൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!