കോട്ടത്തറ ടൗണിലെ ചെറുപുഴയില്‍ കഴിഞ്ഞ പ്രളയത്തിനു ശേഷം അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഡി വൈ എഫ് ഐ കോട്ടത്തറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു.ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നവരെ കണ്ടെത്തി അധികൃതര്‍ നിയമ നടപടി സ്വീകരിക്കണമെന്നും മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു .
അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ കാരണം പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസപെട്ടിരുന്നു.
പുഴയുടെ സ്വാഭാവികമായ ഒഴുക്ക് വീണ്ടെടുക്കുന്നതിന് വേണ്ടി ഡി വൈ എഫ് ഐ കോട്ടത്തറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2 ആഴ്ചയോളമായി കോട്ടത്തറ ചെറുപുഴയും കോട്ടത്തറ ചെറുപുഴ ഡാം സൈറ്റും ശുചീകരിച്ചു വരികയായിരുന്നു.കൂടാതെ സമീപ പ്രദേശങ്ങളില്‍ നിന്നും ധാരാളമായി മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്ന സ്ഥിതിവിശേഷവും നിലനില്‍ക്കുന്നുണ്ട്.