വയനാട്ടിൽ 143 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0

വയനാട് ജില്ലയില്‍ ഇന്ന് (15.10.20) 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 119 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5352 ആയി. 4203 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 30 പേര്‍ മരണപ്പെട്ടു. നിലവില്‍ 1119 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 329 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

👉 രോഗബാധിതര്‍ –

അമ്പലവയല്‍ സ്വദേശികള്‍ 25, മുട്ടില്‍ സ്വദേശികള്‍ 19, മേപ്പാടി സ്വദേശികള്‍ 14, തിരുനെല്ലി സ്വദേശികള്‍ 13, മാനന്തവാടി സ്വദേശികള്‍ 12, കല്‍പ്പറ്റ സ്വദേശികള്‍ 11, മീനങ്ങാടി സ്വദേശികള്‍ 8, പടിഞ്ഞാറത്തറ, ബത്തേരി, തരിയോട് സ്വദേശികള്‍ 5 പേര്‍ വീതം, പുല്‍പ്പള്ളി സ്വദേശികള്‍ 4 , എടവക, വൈത്തിരി സ്വദേശികള്‍ 3 പേര്‍ വീതം, മൂപ്പൈനാട്, കണിയാമ്പറ്റ, കോട്ടത്തറ, നെന്മേനി, പനമരം 2 പേര്‍ വീതം, നൂല്‍പ്പുഴ, പൂതാടി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്ക ത്തിലൂടെ രോഗബാധിതരായത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയത് മൂപ്പൈനാട്, വൈത്തിരി സ്വദേശികളാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!