ചെസ്സ് ടൂര്‍ണമെന്റ് നടത്തി.

0

മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മയും ഇന്ത്യന്‍ ചെസ്സ് അക്കാദമി വയനാട് ചാപ്റ്ററും സംയുക്തമായി വയനാട് ജില്ലയിലെ 15 വയസ്സിനു താഴെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ചെസ്സ് ടൂര്‍ണമെന്റ് നടത്തി. വൈത്തിരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അണ്ടര്‍ 7 ദേശീയ ചെസ്സ് ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തിന് വേണ്ടി കരുക്കള്‍ നീക്കിയ തന്മയയെ ആദരിച്ചു. നന്മ പ്രസിഡണ്ട് എസ് ചിത്രകുമാര്‍ അധ്യക്ഷനായി.

Leave A Reply

Your email address will not be published.

error: Content is protected !!