ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് സാമൂഹ്യ ദ്രോഹികളുടെ ഭീഷണിയുള്ളതായി പരാതി
എടവക ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് പായോട് താമസിക്കുന്ന കുന്നപള്ളി സോദരിക്കാണ് സാമൂഹ്യ ദ്രോഹികളുടെ ഭീഷണിയുള്ളതായി പരാതി ഉയര്‍ന്നത്.സമീപ പ്രദേശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ കോഴിഫാമുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോദരി നല്‍കിയ പരാതിയില്‍ ഫാമിനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു അതിന് ശേഷമാണ് തനിക്ക് നിരന്തരം സാമൂഹ്യ ദ്രോഹികളുടെ ഭീഷണി നേരിടുന്നതെന്ന് സോദരി പറയുന്നു.
ഇക്കഴിഞ്ഞ 30 ന് പുലര്‍ച്ചെ തന്റെ വീട്ടിലെത്തി വാതില്‍ മുട്ടുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി അപ്പോള്‍ തന്നെ അയല്‍വാസികളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയപ്പോള്‍ കൊട്ടിയൂര്‍ സ്വദേശിയായ ഒരാളെ അസമയത്ത് കണ്ടെത്തുകയും പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ പോലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയും ഉണ്ടായി.പിന്നീടും ഇത്തരത്തില്‍ ഭീഷണി ഉണ്ടാവുന്നതായും സോദരി പറഞ്ഞു.സോദരിയുടെ പരാതിയില്‍ കേസെടുത്തതായി മാനന്തവാടി പോലീസ് പറഞ്ഞു.