പന്തം കൊളുത്തി പ്രകടനം നടത്തി,

0

തൃശ്ശിലേരി വില്ലേജിലെ ആറു പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ച് തൃശിലേരി ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പന്തം കൊളുത്തി പ്രകടനത്തില്‍ കര്‍ഷക രോഷം അണപൊട്ടി. എന്തു വില കൊടുത്തും ബഫര്‍ സോണ്‍ വിജ്ഞാപനത്തെയും വയനാടിനെ കടുവാ സങ്കേതമാക്കാനുള്ള നീക്കത്തെയും ചെറുക്കുമെന്ന്  പ്രകടനം ഉദ്ഘാടനം ചെയ്ത സമിതി ചെയര്‍മാന്‍ ഫാ. സിജോ എടക്കുടിയില്‍ പറഞ്ഞു. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പാസ്റ്റര്‍മാര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ,തുടങ്ങിയവര്‍ സംസാരിച്ചു.

കണ്‍വീനര്‍.  ഒ.പി   അബ്രഹാം  സെക്രട്ടറി പൗലോസ് ഓണിശ്ശേരി പാസ്റ്റര്‍ ദാനിയേല്‍ വട്ടമറ്റത്തില്‍ ,പാസ്റ്റര്‍ ബിജു , ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് മുത്തുമാരി എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!