ഖത്തറില്‍ നാലാംഘട്ട ഇളവുകള്‍ ഇന്നു മുതല്‍

0

ഖത്തറില്‍ സെപ്തംബര്‍ മാസത്തില്‍ നടപ്പാക്കുന്ന നാലാം ഘട്ട ഇളവുകളില്‍ ചിലത് ഈ മാസം ഒന്ന് മുതല്‍ തന്നെ നടപ്പിലായപ്പോള്‍ ബാക്കിയുള്ളവയാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് താമസകേന്ദ്രങ്ങള്‍ക്കകത്ത് വെച്ച് നടക്കുന്ന ചടങ്ങുകളില്‍ 15 പേര്‍ക്കും പുറത്ത് വെച്ചുള്ള പരിപാടികളില്‍ 30 പേര്‍ക്കും പങ്കെടുക്കാം. എന്നാല്‍ കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ആളുകള്‍ ഒത്തുചേരാവൂ. വിവാഹചടങ്ങുകളില്‍ ഇന്‍ഡോറാണെങ്കില്‍ 40 പേര്‍ക്കും ഔട്ട്ഡോറില്‍ 80 പേര്‍ക്കും പങ്കെടുക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!