ബാങ്കിംഗ് അവലോകന യോഗം നടത്തി

0

18% വായ്പാ വിതരണ നിരക്ക് കൂടുതല്‍ രേഖപ്പെടുത്തി ഡിസംബര്‍ 2017-ലെ ബാങ്കിംഗ് അവലോകന യോഗം കല്‍പ്പറ്റയില്‍ ജില്ലാ പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു.ലീഡ് ബാങ്ക് മാനേജര്‍ എം.ഡി ശ്യാമള അധ്യക്ഷത വഹിച്ചു.ജില്ലാ കലക്ടര്‍ എസ്.സുഹാസ്,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്,കനറാ ബാങ്ക് അസി.ജനറല്‍ മാനേജര്‍ സി.രവീന്ദ്രനാഥന്‍,റിസര്‍വ്് ബാങ്ക് ലീഡ് ജില്ലാ ഓഫീസര്‍ ഹാര്‍ളിന്‍ ഫ്രാന്‍സിസ് ചിറമേല്‍,നബാഡ് അസി.ജനറല്‍ മാനേജര്‍ എന്‍.എസ്.സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.മുന്‍ഗണന വിഭാവങ്ങള്‍ക്കുള്ള വായ്പ 5205-കോടിയും ദുര്‍ഭല വിഭാഗത്തിനുള്ള വായ്പ 2710-കോടിയും നിക്ഷേപം -1.5%കുറഞ്ഞ് 4740-കോടിയും രേഖപ്പെടുത്തി.നിക്ഷേപ വായ്പ അനുപാതം സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.സംസ്ഥാന ശരാശരി 63%ആയപ്പോള്‍ ജില്ലയില്‍ 123% ആണ്.ജില്ലാ കലക്ടര്‍ ബാങ്കുകളോട് സമൂഹത്തില്‍ താഴെ തട്ടിലുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും കൂടുതല്‍ സിഎസ് ആര്‍ ആക്ടിവിറ്റി നടത്തുന്നതുവഴി ജില്ലാ ഭരണകൂടത്തേയും പാവപ്പെട്ട ജനങ്ങളേയും സഹായിക്കുന്ന പ്രവണത ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിച്ചു.ജില്ലയുടെ സമഗ്ര വികസനത്തിനായി ഗവ.വിഭാവനം ചെയ്യുന്ന പദ്ധതിയിലും ജില്ലയുടെ വ്യവസായ വളര്‍ച്ചയ്ക്കും ആവശ്യമായ വായ്പകള്‍ നല്‍കുന്നതിലും ബാങ്കുകള്‍ മുന്‍ഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി,വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് എന്നിവര്‍ നിര്‍ദ്ദേശിച്ചു.2018-19 വര്‍ഷത്തെ ആക്ഷന്‍ പ്ലാന്‍ യോഗത്തില്‍ കനറാബാങ്ക് എ.ജി.എം സി.രവീന്ദ്രനാഥന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കി പ്രകാശനം ചെയ്തു.4490-കോടി വായ്പാ വിതരണം വിഭാവനം ചെയ്യുന്ന ഡി സി പി യില്‍ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് 4200-കോടിയും മറ്റ് വിഭാഗങ്ങള്‍ക്ക് 290-കോടിയും ആയി നിജപ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!