ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍;ഗാന്ധിജയന്തി ദിനത്തില്‍ വെബിനാര്‍

0

മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് വെള്ളിയാഴ്ച വെബിനാര്‍ നടത്തും.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്തുകളും ലൈബ്രറി കൗണ്‍സിലും ചേര്‍ന്നാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലാണ് വെബിനാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘടാനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം പി മാരായ രാഹുല്‍ഗാന്ധി, എം വി ശ്രേയാംസ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട 1000 പേര്‍ പങ്കെടുക്കും. കോവിഡ് 19ന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് ഗാന്ധിജയന്തി ദിനത്തില്‍ പഞ്ചായത്ത് കേന്ദ്രങ്ങളിലും, ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്തുകളില്‍ തയ്യാറാക്കുന്ന വേദികളിലുമാണ് ക്ഷണിക്കപ്പെട്ടവര്‍ പങ്കെടുക്കേണ്ടത്.ത്രിതല പഞ്ചായത്ത് മുന്‍സിപ്പല്‍ അംഗങ്ങള്‍, പഞ്ചായത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ലൈബ്രറി ഭാരവാഹികള്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ക്ഷണിക്കപ്പെട്ടവരുടെ സദസ്സ് സംഘടിപ്പിക്കും.സി കെ ശശീന്ദ്രന്‍ എം എല്‍ എ (ചെയര്‍മാന്‍), ഒ കെ ജോണി, കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ സനിത ജഗതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ(വൈസ് ചെയര്‍മാന്‍മാര്‍), പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി എം നാസര്‍ (കണ്‍വീനര്‍), ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ടി ബി സുരേഷ്, മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.വെങ്കിടാചലം (ജോ.കണ്‍വീനര്‍മാര്‍) എന്നിവര്‍ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു. എം പി മാരായ രാഹുല്‍ ഗാന്ധി, എം വി ശ്രേയാംസ് കുമാര്‍, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു എന്നിവര്‍ രക്ഷാധികാരികളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!