പുള്ളിമാനുകളെ വേട്ടയാടിയ സംഭവം  രണ്ട് പേര്‍ പിടിയില്‍

0

കുറിച്യാട് റെയിഞ്ചിയിലെ ചെതലയം വനാതിര്‍ത്തിയില്‍ പുള്ളിമാനുകളെ വേട്ടയാടിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ചെതലയം വളാഞ്ചേരിക്കുന്ന് സ്വദേശികളായ ഷാബു, സാജു എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് പ്രതികളെ പിടികൂടിയത്.

കുറിച്യാട് റെയിഞ്ചിലെ ചെതലയം  വളാഞ്ചേരികുന്ന് ഭാഗത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തില്‍ കെണി വെച്ച് പുള്ളിമാനുകളെ വേട്ടയാടിയ സംഭവത്തിലാണ് രണ്ട് പേര്‍ പിടിയിലായത്. ചെതലയം വളാഞ്ചേരിക്കുന്ന് സ്വദേശികളായ ഷാബു, സാജു എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂട്ടാളികളായ  ബിജു,  ജോയി, ജോളി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പിടിയിലായ ഷാബുവിന്റെ കൃഷിയിടത്തിലും സമീപത്തുമായി സ്ഥാപിച്ച കെണിയിലാണ് രണ്ട് പുള്ളിമാനുകള്‍ കുടുങ്ങിയത്. തുടര്‍ന്ന് അഞ്ച് പേര്‍ ചേര്‍ന്ന് മാനുകളെ ഇറച്ചയാക്കി പാകം ചെയ്യുകയായിരുന്നു. പിന്നീട് വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്. ഷാബുവിന്റെ വീട്ടില്‍ നിന്നും പാകം ചെയ്ത 4 കിലോ മാനിറച്ചിയും കണ്ടെടുത്തതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. പിടികൂടി കൊലപ്പെടുത്തിയ പുളളി മാനുകളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു. കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രതീശന്‍, ഡെപ്യൂട്ടി റെയിഞ്ചര്‍ ബൈജു നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!