പരിസ്ഥിതിലോല കരട് വിജ്ഞാപനം; കോണ്‍ഗ്രസ്സ് കമ്മറ്റി ഉപവാസ സത്യാഗ്രഹം നടത്തി

0

ജില്ലയിലെ പൊഴുതന, വൈത്തിരി, തരിയോട് പഞ്ചായത്തുകളിലെ കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും പരിസ്ഥിതിലോലമായി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടതിനെതിരെ പൊഴുതന മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ഉപവാസ സത്യാഗ്രഹം നടത്തി .യു ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍. ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ച മോനിറ്ററിങ്ങ് കമ്മറ്റിയില്‍ വയനാട് ജില്ലയിലെ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടില്ല. കര്‍ഷക ദ്രോഹ നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സക്കാര്യം തയ്യാറാകണം എന്ന് എന്‍.ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. മണ്ഢലം പ്രസിഡന്റ് സുനീഷ് തോമസ് അധ്യക്ഷനായിരുന്നു.എം.എ ജോസ് കെ.ജെ ജോണ്‍.ശശി അച്ചൂര്‍.മുനീര്‍ ഗുപ്ത.എ ബിന്‍ മുട്ടപ്പള്ളി,സിബി ചാക്കോ, രാജന്‍ ഒ.വി,സുക്കൂര്‍ പാലിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!