ഇസ്രയേല്‍-യുഎഇ കരാര്‍ ചരിത്രനിമിഷം: ട്രംപ്
ചരിത്രപരമായ കരാറിലെത്തി യുഎഇയും ഇസ്രയേലും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ പരസ്പര ഉഭയകക്ഷി സഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.ട്രംപും അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണ് ചര്‍ച്ചയിലേര്‍പ്പെട്ടത്.കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് താത്കാലികമായി നിര്‍ത്തുമെന്ന് ഇസ്രയേല്‍ അറിയിച്ചതായി വൈറ്റ് ഹൗസും യുഎഇയും അറിയിച്ചു. ഇസ്രയേലുമായി നയതന്ത്രബന്ധത്തിനൊരുങ്ങുന്ന ആദ്യ അറബ് രാഷ്ട്രമാണ് യുഎഇ.
ഏറെ നാള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് കരാറിലേര്‍പ്പെട്ടത്. ഫോണിലൂടെയാണ് കരാര്‍ നടപടികള്‍ നടത്തിയത്.
ഊര്‍ജം, ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും വരും ആഴ്ചയില്‍ കരാര്‍ ഒപ്പിടുമെന്ന് യുഎഇ അറിയിച്ചു…