കൊവിഡ് ബാധിച്ച് കല്‍പ്പറ്റ സ്വദേശി മരിച്ചു

0

കല്‍പ്പറ്റ കൃപ ആശുപത്രിക്ക് സമീപം ചാത്തോത്ത് വയല്‍ അലവിക്കുട്ടി ഹാജി (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ച ഇയാളെ കോഴിക്കോട്
സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നു ഉച്ചയോടെയായിരുന്നു മരണം. കല്‍പ്പറ്റ നഗരത്തിലെ കപ്പ മൊത്ത  കച്ചവടക്കാരനായിരുന്നു . കല്‍പ്പറ്റയില്‍ കപ്പ കച്ചവടം നടത്തിയ ഭാഗം കഴിഞ്ഞ ദിവസം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു.ഇതോടെ കോവിഡ് ബാധിച്ച് ജില്ലയില്‍ മരിക്കുന്നവരുടെ എണ്ണം രണ്ടായി.

Leave A Reply

Your email address will not be published.

error: Content is protected !!