30-ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

0

കനത്ത മഴയില്‍ കബനി കരകവിഞ്ഞതോടെ പെരിക്കല്ലൂര്‍ക്കടവ്, തോണിക്കടവ്, മാച്ചോട് പ്രദേശങ്ങളിലെ 30-ഓളം കുടുംബങ്ങളെ പെരിക്കല്ലൂര്‍ ഗവ.ഹൈസ്‌കുളില്‍ മാറ്റി പാര്‍പ്പിച്ചു.ഇന്ന് രാവിലെ പുഴയില്‍ വെള്ളം കുത്തനെ ഉയര്‍ന്നതോടെയാണ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ റവന്യു വകുപ്പും പോലീസും തിരുമാനിച്ചത്.വൈകിട്ടോടെ പ്രദേശത്തെ 84 കുടുംബങ്ങളെ പൂര്‍ണ്ണമായി മാറ്റി പാര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.കൊവിഡ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചത്.

ഇതിനു പുറമേ കൊവിഡിന്റെ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങള്‍ വീടുകള്‍ സ്വന്തം വാടകയ്ക്ക് എടുത്ത് മാറുന്നതും അധികൃതര്‍ക്ക് ആശ്വാസമാകുന്നു. തുടര്‍ച്ചയായി ചെയ്യുന്ന കനത്ത മഴയിലും കാറ്റിലും വ്യാപകമായ കൃഷി നാശമാണ് ഉണ്ടായത്.നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണ് വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു.കടമാന്‍തോട് കര കവിഞ്ഞതോടെ പാളക്കൊല്ലി കോളനിയിലെ വീടുകളില്‍ പൂര്‍ണ്ണമായി വെള്ളം കയറിയിരിക്കുകയാണ്.ഇവിടെയുള്ളവരെ വിജയാ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.പാക്കത്തെ പുഴമൂല കോളനിയിലെ 17 കുടുംബങ്ങളെയും പാക്കം സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.കൂടല്‍ക്കടവിലെ 2 കുടുംബങ്ങളെ ദാസനക്കര അങ്കണവാടിയിലേക്കും ചേകാടി കട്ടക്കണ്ടി കോളനിയിലെ 6 കുടുംബങ്ങളുടെ വീട് അപകടാവസ്ഥയിലായതോടെ ഈ കുടുംബങ്ങളെ ചേകാടി സ്‌കൂളിലേക്കും മാറ്റി പാര്‍പ്പിച്ചു.മഴ ശക്തമായി തുടര്‍ന്നാല്‍ വെട്ടത്തൂര്‍ കോളനിയിലെ 21 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!