കാലവര്‍ഷം: മുന്നറിയിപ്പുകള്‍

0

മുത്തങ്ങ പുഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ മുത്തങ്ങ വഴിയുള്ള യാത്രകള്‍ ആഗസ്റ്റ് 9 വരെ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള. അത്യാവശ്യ യാത്രക്കാര്‍ അപകട സാധ്യത മുന്‍കൂട്ടി മനസ്സിലാക്കി വേണം യാത്ര തുടങ്ങാന്‍. ബദല്‍ വഴികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

——-

പനമരം പുഴ, മാനന്തവാടി പുഴ എന്നിവ നിറഞ്ഞൊഴുകുന്നതിനാല്‍ തീരങ്ങളിലുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. പുഴകളില്‍ വെള്ളം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

——-

പേരിയ ഭാഗത്ത് മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇവിടം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

——-

ക്യാമ്പുകളില്‍ കഴിയുന്നവര്‍ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അവശ്യ വസ്തുക്കളെല്ലാം പഞ്ചായത്തുകള്‍ ക്യാമ്പുകളില്‍ ലഭ്യമാക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!