ആള്‍ക്കൂട്ടം കര്‍ശന നടപടി

0

എടവക ഗ്രാമപഞ്ചായത്ത് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നുമുതല്‍ ഇനിയൊരറിപ്പുണ്ടാകുന്നത് വരെ  ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വിവാഹ ചടങ്ങുകള്‍,പിറന്നാളാഘോഷം, കുടുംബ യോഗങ്ങള്‍,ആണ്ട്,ആരാധാനാലയങ്ങളിലെ ആള്‍ക്കൂട്ടം, മറ്റ് ആഘോഷങ്ങള്‍ എന്നിവയും, ഗ്രൗണ്ടിലെ വിവിധ കളികള്‍, കടകളിലെ ആള്‍ക്കൂട്ടം, തുടങ്ങി ആള്‍ക്കാര്‍ കൂടാന്‍ സാധ്യതയുള്ള എല്ലാ പരിപാടികളും കര്‍ശനമായി നിരോധിച്ചു.മരണാനന്തര ചടങ്ങുകളില്‍ അഞ്ച് പേരില്‍  കൂടുതല്‍  പാടില്ല. അവശ്യ സാധനകടകളുടെ പ്രവര്‍ത്തനം രാവിലെ 7 മണിമുതല്‍  വൈകുന്നേരം 5 മണിവരെ .കോവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!