കാര്‍ഷിക യന്ത്രവത്ക്കരണ പദ്ധതി:  വയനാട് ജില്ലയില്‍ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

0

കൃഷി വകുപ്പ് വയനാട് ജില്ലയില്‍ നടപ്പാക്കിവരുന്ന സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ എന്ന കാര്‍ഷിക യന്ത്രവത്ക്കരണ പദ്ധതിയുടെ ഭാഗമായ കൃഷി കല്യാണ്‍ അഭിയാന്‍ എന്ന പരിപാടി വഴി കര്‍ഷകരുടെ സംഘങ്ങള്‍ക്ക് വിവിധതരം കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങി ഫാം മെഷീനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കും. കര്‍ഷകര്‍ www.agrimachinery.nic.in ല്‍  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വയനാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0493 6202747, 9446307887.

Leave A Reply

Your email address will not be published.

error: Content is protected !!