കാട്ടുപന്നിയെ വേട്ടയാടിയ മൂന്നംഗ സംഘത്തെ പിടികൂടി

0

വടക്കേവയനാട് വനം ഡിവിഷനിലെ പേരിയ റേഞ്ചില്‍പ്പെട്ട വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കാപ്പാട്ടുമലയിലാണ് കാട്ടുപന്നിയെ അമ്പെയ്ത് കൊന്ന് പാകം ചെയ്യുന്നതിനിടെ 3 പേര്‍ വനം വകുപ്പിന്റെ പിടിയിലായത്.പേരിയ റേഞ്ച് ഓഫീസര്‍ രാജീവ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരയാല്‍ സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എസ്എന്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് തലക്കാംകുനി രഞ്ജിത്ത്,സഹോദരന്‍ ശരത്,അയല്‍വാസി മക്കോല കുഞ്ഞിരാമന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.
പാതിവെന്ത അഞ്ച് കിലോ പന്നിയിറച്ചിയും,നായാട്ടിനുപയോഗിച്ച അമ്പും വില്ലും പ്രതികളുടെ വീടുകളില്‍ നിന്നും കണ്ടെടുത്തു.
കഴിഞ്ഞദിവസം പകലാണ് കാപ്പാട്ടുമല വനത്തിനകത്തുനിന്നും കാടിളക്കി പന്നിയെ ഓടിച്ച് സമീപത്തെ തേയില തോട്ടത്തിലെത്തിച്ച് അമ്പെയ്ത് പിടികൂടിയത്.സംഘം പതിവായി ഈ പ്രദേശത്ത് നായാട്ടു നടത്തുന്നുണ്ടെങ്കിലും അമ്പും വില്ലും ഉപയോഗിച്ചുള്ള നായാട്ടായതിനാല്‍ പലപ്പോഴും വനപാലകരോ നാട്ടുകാരോ അറിയാറില്ല.

Leave A Reply

Your email address will not be published.

error: Content is protected !!