കൂലി ഇനത്തില്‍ കിട്ടാനുള്ളത് ലക്ഷങ്ങള്‍ അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു

0

ലോക്ക് ഡൗണ്‍ മറവില്‍ അതിഥി തൊഴിലാളികള്‍ക്ക് ജോലിചെയ്തപണം നല്‍കാത്തത് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ അധികൃതര്‍. തലപ്പുഴ മക്കിമല ഗവ: ആശ്രമം സ്‌കൂള്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പണം നല്‍കാതെ കരാറുകാരന്‍ പറ്റിക്കുകയാണ്. അതിനാല്‍
സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണെന്നും തൊഴിലാളി മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂലിയിനത്തില്‍ പത്തരലക്ഷം രൂപയാണ് ലഭിക്കേണ്ടത്. ഇതില്‍ 6 ലക്ഷം രൂപ നല്‍കി ,ബാക്കി നാലര ലക്ഷം രൂപയാണ് കരാറുകാരന്‍ നല്‍കാനുള്ളത്. പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!