ബി.ജെ.പി. ധർണ്ണ നടത്തി

0

പടിഞ്ഞാറത്തറ  : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ധർണ നടത്തി  സ്വർണ കള്ളക്കടത്തു കാരുടെയും രാഷ്ട്ര വിരുദ്ധ ശക്തികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് അധപ്പതിച്ചു എന്നും മുഖ്യമന്ത്രിക്കും സ്പീക്കർസ് ശ്രീരാമകൃഷ്ണനും സ്വപ്ന സുരേഷും ആയുള്ള ബന്ധം ദൃഢമാക്കാൻ എന്നുള്ളതിന് തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രിയും സ്പീക്കറും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെക്കണമെന്നും  ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ഉപാധ്യക്ഷൻ  പി ജി ആനന്ദ് കുമാർ ആവശ്യപ്പെട്ടു  പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിബിൽകുമാർ അധ്യക്ഷത വഹിച്ചു  മണ്ഡലം ജനറൽ സെക്രട്ടറി എം പി സുകുമാരൻ രാജൻ കെ സന്തോഷ് എന്നിവർ പ്രസംഗിച്ചു വിനോദ് കുമാർ എൻ കെ വിനോദ് കെ ബാബു ബാലകൃഷ്ണൻ ജോയി എന്നിവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.

error: Content is protected !!