വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു

0

വന മഹോത്സവത്തോടനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗം വയനാട് ഡിവിഷന്റെ സഹകരണത്തോടെ പുല്‍പ്പള്ളി ജയശ്രീ എച്ച്.എസ്.എസില്‍ വിദ്യാവനം പദ്ധതി നടപ്പിലാക്കി.  സ്‌കൂള്‍ കോംപൗണ്ടില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രദീപ്കുമാര്‍ വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.  അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി.ഹരിലാല്‍, സോഷ്യല്‍ ഫോറസ്ട്രി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന്‍, പ്രധാനാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍, അധ്യാപകരായ ചന്ദ്രബാബു, ലവന്‍, ദിനേശ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി.അനുരേഷ്, ഫോറസ്ട്രി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ തൃദീപ് എന്നിവര്‍  പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!