മാനന്തവാടി റിംഗ് റോഡിന്  കിഫ്ബി അംഗീകാരം

0

മാനന്തവാടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നഗരത്തിന്റെ ബാഹ്യപ്രദേശത്തുകൂടി വിഭാവനം ചെയ്ത റിംഗ് റോഡിന് കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. 21 കോടിരൂപയുടെ സാമ്പത്തികാനുമതിയാണ് റിംഗ് റോഡിന്   ലഭിച്ചത്.

കണിയാരം പാലക്കുളി ജംഗ്ഷനില്‍ നിന്നും തുടങ്ങി ചെറുപുഴ -ചൂട്ടക്കടവ് -താഴെയങ്ങാടി-കെഎസ്ആര്‍ടിസി ഡിപ്പോ വഴി മാനന്തവാടി ഗവ.ഹൈസ്‌കൂള്‍ റോഡിലേക്ക് എത്തുന്ന ആദ്യഭാഗത്തിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചത്. കണ്ണൂര്‍-തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മാനന്തവാടി നഗരത്തില്‍ പ്രവേശിക്കാതെ തന്നെ കോഴിക്കോട് റോഡിലേക്ക് എത്താനും, കോഴിക്കോട് റോഡില്‍ നിന്നും വരുന്നവര്‍ക്ക്  തിരിച്ചും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ഈ റിംഗ് റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയും.കിഫ്ബി മാനദണ്ഡ പ്രകാരം ഉന്നത നിലവാരത്തിലാണ് ഈ റോഡ് നിര്‍മ്മിക്കുക. കലുങ്ക് ആവശ്യമുള്ള സ്ഥലങ്ങളില്‍ കലുങ്കും, സൈഡ് കെട്ട് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളും ഈ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടും. റിംഗ് റോഡ് പൂര്‍ത്തിയാകുന്നതോടെ മാനന്തവാടിയുടെ മുഖഛായ മാറുമെന്നും, വളരെ വേഗത്തില്‍ റിംഗ് റോഡ് പൂര്‍ത്തിയക്കാന്‍ ഇടപെടല്‍ നടത്തുമെന്നും ഒ.ആര്‍ കേളു എംഎല്‍എ  പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!