കാത്തിരിപ്പിനൊടുവിൽ കുടിവെള്ളമെത്തി

0

മാനന്തവാടി നഗരസഭ കുറുക്കൻമൂല ഡിവിഷനിലെ ചേറൂർ ആദിവാസി കോളനിയിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ കുടിവെള്ളമെത്തിയ സന്തോഷത്തിലാണ് ഇന്ന് കോളനിവാസികൾ. കോളനിനിയിൽ പത്ത് കുടുംബങ്ങളാണ് താമസിക്കുന്നത് നഗരസഭ ജനറൽ ഫണ്ടിലും പട്ടികവർഗ്ഗ ഫണ്ടിലും ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവഴിച്ചാണ് ടാങ്കും കിണറും മോട്ടോറും സ്ഥാപിച്ചത്. പ്രദേശത്തെ സ്വകാര്യ വ്യക്തിയായ പോൾ അറക്കപറമ്പിൽ 5 സെൻ്റ് സ്ഥലം സൗജന്യമായി നൽകിയതോടെയാണ് കോളനികരുടെ കുടിവെള്ളമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. കുടിവെള്ള പദ്ധതി ഉദ്ഘാടനം നഗരസഭ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു. അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ആലീസ് സി സിൽ, ട്രൈബൽ പ്രമോട്ടർ അശ്വിതി, പോൾ അറക്കപറമ്പിൽ, എൽദോ നടുക്കര, ജോളി പനത്തിയിൽ, രാധ, തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!