ജൈവ വൈവിധ്യ പരിപാലന സമിതി രൂപീകരിച്ചു

0

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ പരിപാലന സമിതി രൂപീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി ജൈവ വൈവിധ്യ പരിപാലന സമിതി രൂപീകരിക്കുന്ന ജില്ലയാണ് വയനാട്. ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, പരിപാലനം, അനധികൃത നിര്‍മ്മാണം, ജൈവ വൈവിധ്യങ്ങള്‍ക്ക്   എതിരെയുള്ള കടന്നുകയറ്റം എന്നിവ തടയുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് സമിതി നേതൃത്വം നല്‍കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു കണ്‍വീനറായും, സ്വാമി നാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ടി.ആര്‍. സുമ വര്‍ക്കിംഗ് കണ്‍വീനറായുമാണ് സമിതി രൂപീകരിച്ചത്. പഞ്ചായത്ത് തലത്തില്‍ സമിതിയുടെ പ്രവര്‍ത്തനത്തെ ശാക്തീകരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളും ജൈവ വൈവിധ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി പദ്ധതി സമര്‍പ്പിക്കുന്നതിനായി നിര്‍ദേശം നല്‍കും. പഞ്ചായത്ത് സമിതികളുടെ ജില്ലാതല യോഗം വിളിച്ച് ചേര്‍ക്കും. ചെറുവയല്‍ രാമന്‍, പള്ളിയറ രാമന്‍, എം. സതീദേവി, എച്ച്.ബി പ്രദീപ്, ടി.സി ജോസഫ് തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!