നിർദ്ദേശങ്ങൾ പാലിക്കാത്ത ബാർബർഷോപ്പുകൾക്കെതിരെ കർശന നടപടി : വി.ആർ പ്രവീജ്

0

കൊവിഡ് പശ്ചാതലം നിർദ്ദേശങ്ങൾ പാലിക്കാത്ത ബാർബർഷോപ്പുകൾക്കെതിരെ കർശന നടപടിയെന്ന് മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ പ്രവീജ്. അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും ചെയർമാൻ. കോവിഡ് രോഗവ്യാപനത്തിന് ഏറ്റവും കൂടുതൽ ഇടവരുത്തുന്ന സ്ഥാപനങ്ങളാണ് ബാർബർഷോപ്പുകൾ അത് കൊണ്ട് തന്നെ കർശന ഉപാധികളോടെയും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും മാത്രമെ സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ പാടുള്ളു. എന്നാൽ മാനന്തവാടിയിലെ തന്നെ പല ഷോപ്പുകളും നിബന്ധനകളും നിർദ്ദേശങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ തന്നെയാണ് നഗരസഭയുടെ തീരുമാനവും. നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് നഗരസഭ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി.  നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ബാർബേഴ്സ് അസോസിയേഷൻ തന്നെ രംഗത്ത് എത്തിയിരുന്നു. നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ബാർബർഷോപ്പുകൾക്കെതിരെ പോലീസും നടപടികൾ ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!