കീടങ്ങളെ നിയന്ത്രിക്കാന്‍ ഇനി മിത്ര നിമാവിരയും 

0

വിലക്കുറവും വിളനാശവും മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷയാവുകയാണ് തൊണ്ടര്‍നാട് കൃഷിഭവന്‍വിലക്കുറവിനോടൊപ്പം കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് വിളനാശം. കാലാവസ്ഥ വ്യതിയാനത്തിന് പുറമെ കീടങ്ങളുടെ ശല്യമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി അത്തരം പ്രശ്‌നങ്ങള്‍ക്ക് നൂതന സാങ്കതിക വിദ്യകള്‍ ഉപയോഗിച്ച് പരിഹാരം കണ്ടെത്താനും അതുമൂലംകര്‍ഷകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കാനും ശ്രമിക്കുകയാണ്  തൊണ്ടര്‍നാട്ടിലെ കൃഷി ഓഫീസറായ മുഹമ്മദ് ഷഫീക്ക് പികെ

 വാഴകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് തട തുരപ്പന്‍ പുഴു,മാണവണ്ട് തുടങ്ങിയവ, ഇത്തരം കീടങ്ങളെ മണ്ണിലെ മിത്രങ്ങളായ നിവാവിര കളായ സ്റ്റൈനര്‍ നിമാവിര, ഹെറ്ററോറാബ്‌ഡൈറ്റിസ് നിമാവിരകള്‍ അക്രമിച്ച് കൊല്ലുന്നു.ഇത്തരം നിമാവിരകളടങ്ങിയ കീടശരീരം (കഡാവര്‍) ആണ് കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത്.സാധരാണഗതിയില്‍ വേര് തീനിപ്പുഴു മാണവണ്ട് എന്നിവയ്‌ക്കെതിരെയാണ് കഡാവര്‍ ഉപയോഗിക്കുന്നത് എങ്കിലും പുല്‍ച്ചാടി,പുഴു വര്‍ഗത്തില്‍പ്പെട്ടതിനേയും നിയന്ത്രിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.തൊണ്ടര്‍നാട്ടിലെ ഷെല്ലി ഫിലിപ്പിന്റെ കൃഷിയിടത്തിലാണ് മിത്രകീടങ്ങളായ നിമാവിരകളെ നിക്ഷേപിച്ചത്. വാഴയിലെ തടതുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കാന്‍ ഏറ്റവും പുറമെയുള്ള ഇലക്കവിള്‍ ഒഴികെ മറ്റു കവിളുകളില്‍ ഒരേ കഡാവര്‍ വെച്ച് നിക്ഷേപിക്കുക.മാണവണ്ടിന് മിത്രനിമാവിര സന്നിവേശിപ്പിക്കപ്പെട്ട 4 കഡാവര്‍ വീതം നടുമ്പോഴും,2,5 മാസങ്ങളിലും കൊടുക്കുന്നതാണ് ഉപയോഗ രീതിയെന്ന് കൃഷി ഓഫീസര്‍ മുഹമ്മദ് ഷഫീക്ക് പി.കെ പറഞ്ഞു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍ കഡാവര്‍ ലഭ്യമാണ്

Leave A Reply

Your email address will not be published.

error: Content is protected !!