മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് രണ്ടാം തവണയും സംഘര്‍ഷം.
മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് രണ്ടാം തവണയും സംഘര്‍ഷം. പ്രിസിഡന്റ് കെ.ഉസ്മാന്റെ അദ്ധ്യക്ഷപ്രസംഗത്തിലെ പരാമര്‍ശമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് മറുപക്ഷ നേതാവ് മുഹമദ് ആസിഫിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രസംഗമായിരുന്നു ഉസ്മാന്റെതെന്ന് ആരോപമാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത് ഉസ്മാന്റെ പ്രസംഗത്തിന് മറുപടി പറയണമെന്നാവശ്യപ്പെട്ട് മുഹമദ് ആസിഫ് മൈക്കിനടുത്ത് എത്തിയതോടെയായിരുന്നു സംഘര്‍ഷം സംസ്ഥാന ജില്ലാ നേതാക്കളും പോലീസും ചേര്‍ന്നാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്