പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി കലക്ടറേറ്റ് ധർണ നടത്തി

0

കൽപ്പറ്റ : ഭരണഘടന ഉറപ്പ് തന്നിട്ടുള്ള സാർവത്രിക വിദ്യാഭ്യാസ അവകാശം ലംഘിച്ചുകൊണ്ട് കൊണ്ട് ഭാഗികമായി മാത്രം ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്ന സർക്കാർ നയത്തിനെതിരെ പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി കേരളത്തിൽ 14 ജില്ലകളിലും പ്രതിഷേധ ധർണ നടത്തി. പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാതെയും മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്താതെയും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെയും നടത്തുന്ന ഓൺ ലൈൻ  ബോധന രീതി ഭരണഘടനാ ലംഘനമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി അംഗം പി പി ആലി പറഞ്ഞു.  പൊതു  വിദ്യാഭ്യാസ സംരക്ഷണ സമിതി  ജില്ലാ ചെയർമാൻ ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. എ.എച്ച് എസ് ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ. വി അബ്രഹാം, മാത്യൂ എൻ.പി, സജി സി.വി, രാജൻ ബാബു, പി.സഫ് വാൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!