അപൂര്‍വമായൊരു ഒത്തുചേരലിന് സാക്ഷിയായി മാനന്തവാടി പോലീസ് സ്റ്റേഷന്‍

0

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മാനന്തവാടിപോലീസ് സ്‌റ്റേഷനിലെ 3 പോലീസുകാര്‍ രോഗമുക്തരായി തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയത് ഊഷ്മളമായ വരവേല്‍പ്പ്. സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ റോയി , പ്രവീണ്‍,മെര്‍വിന്‍, എന്നിവര്‍ക്കാണ് ഏപ്രില്‍ 13 ന് കോവിഡ് പോസീറ്റീവായത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ , ഡി.വൈ.എസ്.പി. , സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ കരീം എന്നിവരും ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. രോഗം ഭേതമായി. 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി ഇന്ന് ഇവര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവും അര്‍പ്പിച്ചു. കോവിഡ് ബാധിച്ച് മരിച്ച എല്ലാവര്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ പൊലീസുകാര്‍ക്ക്പൂച്ചെണ്ട് കയ്യില്‍ നല്‍കുന്നതിന് പകരം മേശപ്പുറത്തു വയ്ക്കുകയും സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം മുന്ന് പോലീസുകാരും പൂച്ചെണ്ട് ഏറ്റുവാങ്ങുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!