ഓണ്‍ ലൈന്‍ നികുതി സമാഹരണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം വയനാട്

0

ഓണ്‍ ലൈന്‍ നികുതി സമാഹരണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം വയനാട് ജില്ലയ്ക്ക്.ഈ സാമ്പത്തിക വര്‍ഷം ഇതുവരെ സംസ്ഥാനത്ത്ഒരു കോടി 56 ലക്ഷം രൂപ ഓണ്‍ലൈനായി സമാഹരിച്ചപ്പോള്‍ അതില്‍ ഒരു കോടി34 ലക്ഷം രൂപയും സമാഹരിച്ചത് വയനാട് ജില്ലയാണ്. ജില്ലയില്‍ 54 ലക്ഷത്തി 68 ആയിരം രൂപ ഓണ്‍ലൈനായി നികുതി സമാഹരിച്ച് ബത്തേരി താലുക്കും ഒന്നാമതായി.
ഈ സാമ്പത്തിക വര്‍ഷം അദ്യംമുതല്‍ ഇന്നലെവരെ ഓണ്‍ലൈന്‍ നികുതി സമാഹരണത്തിലാണ് സംസ്ഥാന തലത്തില്‍ ജില്ല ഒന്നാം സ്ഥാനം നേടിയത്.സംസ്ഥാനത്ത് ഒരു കോടി 56 ലക്ഷത്തി 52 ആയിരത്തി 892 രൂപയാണ് സമാഹരിച്ചത്.ഇതില്‍ ഒരു കോടി 34 ലക്ഷത്തി 60 ആയിരത്തി 860 രൂപയും സമാഹരിച്ചത് വയനാട് ജില്ലയാണ്.ജില്ലയില്‍ ഓണ്‍ലൈന്‍ നികുതി സമാഹരണത്തില്‍ ബത്തേരി താലൂക്ക് ഒന്നാമതായി.54 ലക്ഷത്തി 68 ആയിരത്തി 644 രൂപയാണ് ബത്തേരി താലൂക്ക് സമാഹരിച്ചത് .54 ലക്ഷത്തി 11 ആയിരത്തി 817 രൂപ സമാഹരിച്ച് മാനന്തവാടി രണ്ടാം സ്ഥാനത്തും 25 ലക്ഷത്തി 78 ആയിരത്തി 139 രൂപ സമാഹരിച്ച് വൈത്തിരി താലൂക്ക് മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ 49 വില്ലേജുകളില്‍ നിന്നായാണ് ഇത്രയും തുക സമാഹരിച്ചത്.നികുതി സമാഹരണത്തില്‍ ഒന്നാമതെത്തിയ ബത്തേരി താലൂക്കിലെ വില്ലേജ് ഓഫീസര്‍മാരെ ജില്ലാ കലക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് അനുമോദിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!