ഓയിസ്ക്ക : വാർഷിക പദ്ധതികൾക്ക് തുടക്കം കുറിച്ചു

0

കൽപ്പറ്റ: ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്വയം പര്യായപ്തമായ വീടും തുടർന്ന് സ്വയം പര്യാപ്‌തമായ ഗ്രാമവും സമൂഹവും എന്ന ലക്ഷ്യത്തെ മുന്നിൽ കണ്ടു ആവിഷ്കരിച്ച പരിപാടികളായ തളിർ, ഹരിത ഗ്രാമം, ഈറ്റില്ലം, അമ്മയ്ക്കായി എന്നിവയുടെ ഉൽഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഉഷാ തമ്പി, വൈസ് പ്രസിഡന്റ് ശ്രീ കെ കെ ഹനീഫ എന്നിവർ ചേർന്ന് നിർവഹിച്ചു.

1. “തളിർ”

പോഷകാംശ സമ്പന്നമായ ഭക്ഷണ ക്രമത്തിലേക്ക് സമൂഹത്തെ നയിക്കുക എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി മൈക്രോ ഗ്രീൻസ് ഉത്പാദന പരിശീലനവും തുടർന്നുള്ള അതിന്റെ വ്യാപനവും ആണ് തളിർ പരിപാടിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. പരിസ്ഥിതി ദിനാചരണത്തിൽ ഇതിനായുള്ള ശില്പശാലയ്ക്ക് ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ വൈസ് പ്രസിഡന്റ് ശ്രീമതി ലവ്‌ലി അഗസ്റ്റിൻ നേതൃത്വം നൽകി. 

2. “ഹരിത ഗ്രാമം”

സ്വയം പര്യാപ്‌തമായ വീട്, അയൽക്കുട്ടങ്ങൾ, ഗ്രാമം എന്നീ ലക്ഷ്യങ്ങൾ നേടിയെടുക്കുവാനായി കൊക്കോപിറ്റ്,‌ ട്രേ എന്നിവ ഉപയോഗിച്ച് ഔഷധച്ചെടികൾ, പച്ചക്കറി തൈകൾ, എന്നിവ നട്ടുവളർത്തി വീടുകളിൽ പരിപാലിക്കുവാനും തുടർന്ന് മറ്റുള്ളവർക്ക് കൈമാറി ഹരിത സമ്പന്നമായ ഗ്രാമം സൃഷിട്ടിക്കുക എന്നതാണ് ഈ പരിപാടി വിഭാവനം ചെയ്യുന്നത്. പരിസ്ഥിതി ദിനചരണത്തിൽ എങ്ങനെ ട്രേയിൽ കൊക്കോപീറ്റ്‌ ഉപയോഗിച്ച് തൈകൾ നട്ടുവളർത്താം എന്നത്തിന്റെ ഒരു മാതൃകയും ശ്രീമതി ലവ്‌ലി അഗസ്റ്റിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു. ചിലവ് കുറഞ്ഞതും മികച്ച ഫലം തരുന്നതുമായ കൃഷി 

രീതികൾ പരിചയപ്പെടുത്തുന്നതാണ് ‘ഹരിത ഗ്രാമം’ പദ്ധതി 

3. “ഈറ്റില്ലം”

ഓരോ മാസവും ഓരോ ഔഷധച്ചെടികൾ വീതം ഒയിസ്ക അംഗങ്ങളുടെ വീട്ടിൽ നട്ടുവളർത്തുന്ന പരിപാടിയാണ് ‘ഈറ്റില്ലം’ പരിപാടിയുടെ ഉത്‌ഘാടനം ഒയിസ്ക ജില്ലാ ചാപ്റ്റർ സെക്രട്ടറി ശ്രീ തോമസ് സ്റ്റീഫൻ വീട്ടിൽ നിർവഹിച്ചു.

4. ‘അമ്മയ്ക്കായി’ 

പ്രകൃതി നമ്മുടെ അമ്മയാണെന്ന ബോധ്യത്തോടെ പ്രകൃതിയിലെ ജൈവ വൈവിധ്യം നിലനിറുത്തുവാൻ ചെടികൾ നട്ടു പരിപാലിക്കുന്ന ‘അമ്മയ്ക്കായി’ എന്ന പരുപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഉഷാ തമ്പി, വൈസ് പ്രസിഡന്റ് ശ്രീ കെ കെ ഹനീഫ എന്നിവർ ഒയിസ്ക അംഗങ്ങളോടൊപ്പം ചെടികൾ നട്ടു ഉത്‌ഘാടനം ചെയ്തു.

മുൻ ഒയിസ്ക പ്രസിഡന്റ് പ്രൊ കബീർ പരിസ്ഥിതി ദിനസന്ദേശം നൽകിയ ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് ശ്രീ സിറാജുദ്ധീൻ അധ്യക്ഷനായിരുന്നു.

ചാപ്റ്റർ സെക്രട്ടറി പ്രൊ ഷാജി തദ്ദേവൂസ് സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ അബ്ദുറഹിമാൻ കാദിരി നന്ദിയുമർപ്പിച്ച യോഗത്തിന് മുഹമ്മദ് മാസ്റ്റർ,എൽദോ കെ ഫിലിപ്പ്, മുഹമ്മദാലി, ഷാജി പോൾ, രത്നരാജ്, രമേശ് മാണിക്യം, വർഗീസ് എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.

error: Content is protected !!