കാര്‍ട്ടൂണ്‍ മതില്‍ ശ്രദ്ധേയമായി

0

 പ്രജകളുടെ യുദ്ധം കൊറോണ കാണാന്‍ പോകുന്നതേയുള്ളു’ മാസ്‌കും സാനിറ്റൈസറുമായി അങ്കത്തിനിറങ്ങുന്ന പഴശ്ശി രാജയുടെ റോളില്‍ മമ്മൂട്ടി ചുമരില്‍ തെളിഞ്ഞു. പിന്നാലെ താമരശ്ശേരി ചുരത്തില്‍ നിന്ന് മാസ്‌കുമായി ‘ഇപ്പ ശര്യാക്കിത്തരാ’ എന്ന് പറഞ്ഞ് കൊറോണയെ ഓടിക്കുന്ന കുതിരവട്ടം പപ്പു, കരിന്തണ്ടന്‍, തുടങ്ങിയവര്‍ ജാഗ്രതയുടെ സന്ദേശങ്ങളുമായി ചിത്രങ്ങളായി. കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് കല്‍പ്പറ്റയില്‍ കൈനാട്ടി ജനറല്‍ ആശുപത്രിയുടെ മതിലില്‍  ഒരുക്കിയ കാര്‍ട്ടൂണുകളാണ് ജാഗ്രതയുടെ ജീവസ്സുറ്റ ചിത്രങ്ങളായത്. സംസ്ഥാന തലത്തില്‍ വിവിധ ജില്ലകളില്‍ ഒരുക്കുന്ന കാര്‍ട്ടൂണ്‍ മതിലിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. ജില്ലയിലെ കാര്‍ട്ടൂണ്‍ മതില്‍ ഉത്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ അദില അബ്ദുള്ളയും ‘എസ് എം എസ് പാലിച്ചാല്‍ കൊറോണയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ ‘എന്ന തലവാചകത്തോടെ ഒരു വൈറസിനെ വരച്ചു.
കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍, അനൂപ് രാധാകൃഷ്ണന്‍, ഡാവിഞ്ചി സുരേഷ്, രതീഷ് രവി,സുഭാഷ്‌കല്ലൂര്‍, സജീവ് ശൂരനാട്, ഷാജി സീതത്തോട്, ഷാജി പാമ്പള, സനീഷ് ദിവാകരന്‍ എന്നിവരാണ് കാര്‍ട്ടൂണുകള്‍ വരച്ചത്. സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ സിനോജ്.പി.ജോര്‍ജ് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!